കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കുക സി.ഒ.ടി. നസീറിന്റെ അമ്മയെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍വച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സി.ഒ.ടി. നസീര്‍.
എന്നാല്‍ കേസ് നടക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു. രാവിലെ 11:30ഓടെ ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ഥികളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്, സ്വതന്ത്ര സ്ഥാനാര്‍ഥി സന്തോഷ് ജോസഫ്. സ്ഥിരം തെരഞ്ഞെടുപ്പ് പോരാളിയായ സേലം സ്വദേശി ഡോ. കെ. പദ്മരാജന് എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.