ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ജൂലൈയ് ആറിന് ഹൈദരാബാദിൽ വച്ച് കാണണമെന്ന് ആവശ്യപ്പെട്ടാണ് എൻഡിഎ നേതാവുകൂടിയായ നായിഡു കത്ത് അയച്ചത്.
ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് സൂചനയുണ്ട്. തെലുങ്കുദേശം പാർട്ടിയിൽ നിന്നാണ് രേവന്ത് റെഡ്ഡി കോൺഗ്രസിലേക്ക് എത്തുന്നത്. വികസനകാര്യങ്ങളിൽ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് കത്തിൽ പറയുന്നു.
ലോക്സഭാ സ്പീക്കർ സ്ഥാനം തങ്ങളുടെ പാർട്ടിക്ക് ലഭിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നേതൃത്വം അതിനു തയാറായില്ല. ഇതിനിടെയാണ് കോൺഗ്രസ് നേതാവുകൂടിയായ രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.