ന്യൂഡൽഹി: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി. ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു. വരണാധികാരി അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി.
അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കും. എന്തിനാണ് ബാലറ്റ് പേപ്പറില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയെന്ന് സുപ്രീംകോടതി ചോദിച്ചു. 8 ബാലറ്റുകളില്‍ താന്‍ മാര്‍ക്ക് രേഖപ്പെടുത്തിയതായി വരണാധികാരി സമ്മതിച്ചു. പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനായിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ വീഡിയോയില്‍ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എവിടെയാണ് ബാലറ്റ് പേപ്പറുകള്‍ വികൃതമാക്കിയിരിക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറോട് സുപ്രീം കോടതി ചോദിച്ചു. കോൺഗ്രസും ആം ആദ്മിയും സംയുക്തമായി നിർത്തിയ മേയർ സ്ഥാനാർഥിയെയാണ് വരണാധികാരിയെ കൂട്ടുപിടിച്ച് ബിജെപി തോൽപ്പിച്ചത്.