കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫിന് ഏറ്റവും പ്രതീക്ഷയുള്ള മണര്‍കാടും ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്ന കാഴ്ചയാണുള്ളത്.
നിലവില്‍ 25,312 വോട്ടുകളാണ് അദ്ദേഹത്തിന്റെ ലീഡ്. ആദ്യത്തെ പഞ്ചായത്ത് ആയ അയര്‍ക്കുന്നം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ മേല്‍ക്കൈ ആണ് പുലര്‍ത്തുന്നത്. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന്‍ വലിയ പിന്തുണ നല്കുന്നു.
ഇനി എണ്ണാനുള്ളത്:
റൗണ്ട്, പഞ്ചായത്ത്, ബൂത്ത് എന്ന ക്രമത്തില്‍
7-മണര്‍കാട്, പാമ്പാടി -85-98
8-പാമ്പാടി -99-112
9-പാമ്പാടി, പുതുപ്പള്ളി -113-126
10-പുതുപ്പള്ളി -127-140
11-പുതുപ്പള്ളി, മീനടം -141-154
12-വാകത്താനം -155-168
13-വാകത്താനം -169-182