കോട്ടയം: പുതുപ്പള്ളി വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ ആഹ്ളാദ പ്രകടനങ്ങൾക്ക് മുൻപേ എത്തിയത് പിതാവിന്റെ കല്ലറയിലേക്ക്. വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തിയത്.
പിതാവിന്റെ കല്ലറയിലെത്തിയ ചാണ്ടി അൽപനേരം കൈകൂപ്പി പ്രാർഥിച്ചു. തുടർന്ന് കല്ലറയിൽ മുട്ടുകുത്തി മുഖം അമർത്തി ചുംബിച്ചു.വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തൊട്ട് ചാണ്ടിയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഭൂരിപക്ഷം 33000 കടന്നപ്പോഴാണ് ചാണ്ടി വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയത്. തുടർന്ന് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ അണികളുടെ ആവേശം ഏറ്റുവാങ്ങി പിതാവിന്റെ കല്ലറയിലേയ്ക്ക്.