റാഞ്ചി: ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ. അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. സോറന് പിന്തുണയുമായി 48 എംഎൽഎമാർ രംഗത്തുണ്ട്. മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച ചംപയ് സോറനെ ഗവർണർ ഇന്നലെ മടക്കി അയച്ചിരുന്നു.
ഭരണ കക്ഷി എം. എൽ. എ മാരെ വരുതിയിലാക്കാൻ ഒരു വശത്ത് ബി. ജെ. പിയുടെ ശ്രമം അണിയറയിൽ നടക്കുന്നതിനാൽ വരുന്ന ദിവസങ്ങൾ നിർണായകമായിരിക്കും എന്ന് തന്നെയാണ് സൂചന.അതേസമയം എംഎൽഎ മാരെ റാഞ്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെ എം എം ശ്രമം പരാജയപ്പെട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെയാണ് എം എൽ എ മാരെ ഹൈദരാബാദിലേക്ക് മാറ്റാൻ സാധിക്കാതെ പോയത്. അതിനിടെ മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ നാളെ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും.