ആലപ്പുഴ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി കൊടിവിളക്കില്‍ പകര്‍ന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്ക് സമീപം ഗണപതി വിളക്കില്‍ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയില്‍ നിന്നും 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് പുറത്തു നിന്നും ഭക്തജനങ്ങള്‍ ചക്കുളത്തുകാവില്‍ എത്താറുണ്ട്. ദുര്‍ഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളില് കൂടി പമ്പയും മണിമലയാറും ഒഴുകുന്നു.
ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും ശര്‍ക്കരയും നെയ്യും നാളികേരവുമാണ് പൊങ്കാലയുടെ ചേരുവകള്‍.