കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി രാജസ്ഥാൻ റോയൽസിന്റെ യശ്വേന്ദ്ര ചഹൽ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയ ചഹൽ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോഡ് മറികടന്നു. കൊൽക്കത്ത ക്യാപ്റ്റനെ വീഴ്ത്തിയ ചഹലിന്റെ വിക്കറ്റ് നേട്ടം 184 ആയി. 144 മത്സരങ്ങളിൽനിന്നാണ് രാജസ്ഥാൻ സ്പിന്നർ റെക്കോഡ് സ്വന്തമാക്കിയത്. ബ്രാവോ 161 മത്സരങ്ങളിൽ നിന്നാണ് 183 വിക്കറ്റെടുത്തത്. പിയൂഷ് ചൗള (174), അമിത് മിശ്ര (172), രവിചന്ദ്രൻ അശ്വിൻ (171) എന്നിവരാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ.