കൊഹിമ: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന് പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന് ജില്ലകളിലാണ് അഫ്സ്പ തുടരുക.