കൊച്ചി: കേന്ദ്രമന്ത്രി വിഷം ചീറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍. വിധ്വംസകശക്തികള്ക്കെതിരേ സംസാരിക്കുന്നവരെ വര്‍ഗീയവാദി എന്ന് വിളിച്ചാപേക്ഷിക്കുകയാണ്. അഴിമതിയും പ്രീണനവും ഒക്കെ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളോട് സംസ്ഥാനത്തിന് മൃദുസമീപനമെന്ന് മന്ത്രി വിമര്‍ശിച്ചു.
കേരളത്തില്‍ തീവ്രവാദം കൂടുമ്പോള്‍ സംസ്ഥാനം കണ്ടില്ലെന്ന് വയ്ക്കുകയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. ഹമാസ് നേതാവിനെ കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുപ്പിച്ച കാര്യമാണ് താന്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതിനെ കോണ്‍ഗ്രസും എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കെടുകാര്യസ്ഥതയും അഴിമതിയും മറയ്ക്കാന്‍ മുഖ്യമന്ത്രി ദുരാരോപണം നടത്തുകയാണ്. ജനങ്ങളെ സംരക്ഷിക്കാനുള്ള കഴിവില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ബോംബ് പൊട്ടുന്ന സമയത്ത് പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയപരിപാടിയിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.