കൊച്ചി : താങ്ങുവിലയ്ക്കുള്ള നെല്ലുസംഭരണ പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകയിൽ 852.29 കോടി രൂപകൂടി അനുവദിച്ചു .ഇനി 756.25 കോടി രൂപകൂടിയാണ് കേന്ദ്രസർക്കാരിൽ നിന്ന് കുടിശിഖയായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ അയവു വന്നതോടെ 2022-23 വർഷത്തെ രണ്ടാംവിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി കൈപ്പറ്റാതിരുന്ന കർഷകർക്ക് തുക നേരിട്ട് നൽകാനൊരുങ്ങുകയാണ് സപ്ലൈകോ. വായ്പയായി തുക വേണ്ടെന്നും സപ്ലൈകോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ട് പി.ആർ.എസ് വായ്പയുടെ നടപടിക്രമം പൂർത്തിയാക്കാതിരുന്നവർക്കാണ് തുക നൽകുക.