ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ പിൻവലിച്ചുവെന്നും എക്സ് പ്ലാറ്റ്ഫോമിന്റെ അധികൃതർ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു. പിഴയും തടവും ഉള്‍പ്പെടെ ശിക്ഷകള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫേയേഴ്സ് എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിഴയീടാക്കുന്നതും ജയില്‍ തടവും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നും എക്സ് വ്യക്തമാക്കി.
കർഷക നേതാക്കളുടെയും കർഷക സമരവുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടുകളും റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ കര്‍ഷക സമര സമയത്തും ഇപ്പോഴത്തെ കര്‍ഷക സമരത്തിനിടെയും അക്കൗണ്ടുകള്‍ റദ്ദാക്കിയ സംഭവവും ചില പോസ്റ്റുകള്‍ക്കെതിരായ നടപടിയും ഉണ്ടായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എക്സ് രംഗത്തെത്തിയത്.