ന്യൂഡൽഹി : ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വിൽപ്പന എന്നിവ നിരോധിച്ച് കേന്ദ്ര സർക്കാർ. നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. റോട്ട്വീലർ, പിറ്റ്ബുൾ, ടെറിയർ, വുൾഫ് ഡോഗ്സ്, മാസ്റ്റിഫുകൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് മറുപടിയായി വിദഗ്ദ സമിതിയും മൃഗസംരക്ഷണ സമിതിയും റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.ഈ പട്ടികയിലുള്ള നായ്ക്കളുടെ വിൽപനയ്ക്കും ബ്രീഡിങിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. നിലവിൽ ഇത്തരം ഇനത്തിൽപ്പെട്ട നായകളെ വന്ധ്യംകരിക്കണമെന്നാണ് നിർദേശം.
➤ പിറ്റ്ബുൾ ടെറിയർ
➤ ടോസ ഇനു
➤ അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ
➤ ഫില ബ്രസീലീറോ
➤ ഡോഗോ അർജൻ്റീനോ
➤ അമേരിക്കൻ ബുൾഡോഗ്
➤ ബോസ്ബോൽ
➤ കങ്കൽ
➤ സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്
➤ കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്
➤ സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്
➤ ജാപ്പനീസ് ടോസയും അകിതയും
➤ മാസ്റ്റിഫുകൾ
➤ റോട്ട് വീലർ
➤ ടെറിയറുകൾ
➤ റോഡേഷ്യൻ റിഡ്ജ്ബാക്ക്
➤ വുൾഫ് നായ്ക്കൾ
➤ കനാരിയോ
➤ അക്ബാഷ്
➤ മോസ്കോ ഗാർഡ്
➤ ചൂരൽ കോർസോ
➤ ബാന്ഡോഗ്
തുടങ്ങിയവ നിരോധിച്ച നായ്ക്കളുടെ പട്ടികയിൽപ്പെടുന്നു.
ചില നായ ഇനങ്ങളെ വളർത്തുമൃഗങ്ങളാക്കുന്നത് നിരോധിക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനൊപ്പം മൃഗസംരക്ഷണ സംഘടനകൾ ഉന്നയിച്ച ആശങ്കകളും കത്തിൽ പറഞ്ഞിരുന്നു. മനുഷ്യജീവന് സംരക്ഷണം നൽകാനും നായ്ക്കളുടെ ആക്രമണം തടയാനുമാണ് സർക്കാർ തീരുമാനം. ഉത്തരവാദിത്തത്തോടെയുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യരുടെയും മൃഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ഒരു നടപടിയാണിതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
യുഎസിൽ സേവനം പുനരാരംഭിച്ച് ടിക് ടോക്ക്
Read more