ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിട്ടു. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കമ്പനി വീണയുടെ കമ്പനിക്ക് നൽകിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.