പുതിയ സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടി കടമെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കടമെടുപ്പ് തുകയായ 14.13 ലക്ഷം കോടി രൂപയുടെ 53 ശതമാനമാണ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. നടപ്പുവര്‍ഷമെടുത്ത കടമെടുപ്പുമായി താര്യതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം കുറവാണെന്നാണ് കേന്ദ്രവാദം. കടമെടുക്കുമെന്നത് നേരത്തേ തീരുമാനിച്ചതായതിനാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണെന്നിരിക്കെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ലെന്നാണ് വിലയിരുത്തല്‍.
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കുള്ള മൂലധനം ഉറപ്പാക്കാനായി ഹരിത കടപ്പത്രങ്ങൾ വഴിയും അടുത്ത ഏപ്രില്‍-സെപ്റ്റംബറില്‍ കടമെടുക്കും. 12,000 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. 3, 5, 7, 10, 15, 30, 40, 50 വര്ഷക്കാലാവധികളുള്ളതാകും ഗ്രീന്‍ ബോണ്ടുകള്‍.