ന്യൂഡൽഹി : ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെ കൊണ്ടു തല്ലിച്ചതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്തു. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിൽനിന്നാണ് വീഡിയോ പിൻവലിച്ചിരിക്കുന്നത്.
വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്നു നീക്കാൻ കേ ന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. മുസ്ലിം വിദ്യാർഥിക്ക് ക്രൂര മർദനമേൽക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേന്ദ്രസർക്കാർ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. വീഡിയോ പങ്കുവച്ച മൂന്ന് പോസ്റ്റുകൾ എക്സ് നീക്കം ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഈ വീഡിയോ ലഭ്യമാണ്. വീഡിയോയുടെ ഒരു പോസ്റ്റിന് 900,000-ത്തിലധികം കാഴ്ചകളുണ്ട്, മറ്റ് പോസ്റ്റുകൾക്ക് പതിനായിരക്കണക്കിന് കാഴ്ചക്കാരുമുണ്ട്.
ഈ വീഡിയോ ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് എക്സ് നൽകുന്ന വിശദീകരണം. ഈ മാസം ഇത് രണ്ടാമത്തെ സംഭവമാണ് മുസ്ലിംകൾക്കെതിരായ ആക്രമണം സംബന്ധിച്ച വീഡിയോകൾ വൈറലാകുമ്പോൾ തന്നെ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്യുന്നത്. മേലുദ്യോഗസ്ഥനെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവച്ച് കൊന്നതിന് ശേഷം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ ചേതൻ സിംഗ് നടത്തിയ വർഗീയ പരാമർശങ്ങളുടെ ദൃശ്യം നീക്കം ചെയ്യാൻ ഓഗസ്റ്റ് ഒന്നിന് കേന്ദ്ര സർക്കാർ എക്സിനോട് ആവശ്യപ്പെട്ടിരുന്നു.
മുസാഫർനഗറിലെ കുബപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂൾ എന്ന സ്വകാര്യ പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുസ്ലിം വിദ്യാർഥിക്കാണ് പര സ്യമായ അടിയും അപമാനവുമേറ്റത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപിക ത്രിപ്ത ത്യാഗിക്കൈതിരേ പോലീസ് ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചുമത്തി കേസെടുത്തതിലും പ്രതിയുടെ അറസ്റ്റു വൈകിക്കുന്നതിലും പ്രതിഷേധം ശക്തമാണ്.
വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് കുറ്റക്കാരിയായ അധ്യാപികയ്ക്കെതിരേ കേസെ ടുത്തത്. ക്ലാസിലെ മറ്റു കുട്ടികളെ കൊണ്ടു തല്ലിച്ചതിനു പുറമെ, മുസ്ലിം കുട്ടികളെല്ലാം മറ്റേതെങ്കിലും സ്ഥലത്തേക്കു പോകൂ എന്ന് അധ്യാപിക ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം.
തുടർന്ന് മുസ്ലിം വിദ്യാർഥിയുടെ മുതുകിൽ അടിക്കാൻ ഒരു ആണ്കുട്ടിയോടും അവന്റെ അരഭാ ഗത്ത് ചവിട്ടാൻ മറ്റൊരു ആണ്കുട്ടിയോടും അധ്യാപിക ആവശ്യപ്പെടുന്നതായി വീഡിയോയിലുണ്ട്. അടി കൊണ്ടു കുട്ടി കരയുന്പോൾ, അവന്റെ മുഖം ചുവന്നി രിക്കുന്നു… എല്ലാവരും അവന്റെ അരയിൽ ശക്തമായി തൊഴിക്കുക എന്നും ത്രിപ്ത പറയുന്നുണ്ട്.