


ന്യൂഡല്‍ഹി : അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.
2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളും അശ്ലീല ഉള്ളടക്ക നിരോധന നിയമങ്ങളും ലംഘിക്കുന്ന ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവര്‍ഷം 25 ആപ്പുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.