Chennai: Commuters wade through a waterlogged road amid rainfall, in Chennai, Tuesday, Nov. 1, 2022. (PTI Photo/R Senthil Kumar)(PTI11_01_2022_000134B)
ന്യൂഡൽഹി: മഴക്കെടുതി നേരിടാൻ കേന്ദ്ര ധനമന്ത്രാലയം കേരളത്തിന് 138 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം 22 സംസ്ഥാനങ്ങളിലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്.ഡി.ആർ.എഫ്) വിഹിതമായി 7,532 കോടിയാണ് അനുവദിച്ചത്. രാജ്യത്തുടനീളം ശക്തമായ മഴയുള്ളതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം തുക വിനിയോഗിച്ച സർട്ടിഫിക്കറ്റിന് കാത്തുനിൽക്കാതെയാണ് പണം അനുവദിച്ചെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം എസ്.ഡി.ആർ.എഫിൽ 75 ശതമാനമാണ് കേന്ദ്ര വിഹിതം.