ന്യൂഡല്‍ഹി : മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന് വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്സിയിലെ ചില ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്ലിന് മേനഗ, ജീജ രാംദാസ്, രാജന് എം എ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി.
2023 സെപ്തംബര്‍ മാസത്തില്‍ ഒരു സ്വകാര്യ വ്യക്തി 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനും ഹിന്ദിയില്‍ ഡബ്ബ് ചെയ്ത സിനിമയ്ക്ക് മുംബൈയിലെ സിബിഎഫ്സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുമായി ചിലരുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.