കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആതിഖ സമർപ്പിച്ച ഹരജി കോടതി അംഗീരിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ഷുക്കൂറിന്റെ മാതാവിന്റെ വാദം കൂടി കേൾക്കുക. കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ എതിർപ്പുണ്ടെന്ന് ആതിഖ അറിയിക്കുകയായിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് മാതാവിിന് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.