തിരുവനന്തപുരം : മുതലപ്പൊഴിയിലെ അപകടത്തിന് കാരണം നിര്‍മാണത്തിലെ അപാകതയെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്.
അപകടം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അപകടമുണ്ടായാല്‍ ഉടനെ ആളുകളെ രക്ഷപെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എട്ട് പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ ഇവിടെ ഉണ്ടായിരുന്നത്. ഇത് 30 ആയി ഉയര്‍ത്തി. 10 പേര് വീതം മുഴുവന്‍ സമയത്തും ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും. മൂന്ന് ബോട്ടുകളും ആംബുലന്‍സും 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളെത്തിച്ച് പൊഴിയിലെ മണല്‍ മാറ്റി തുടങ്ങി. സാന്‍ഡ് ബൈപ്പാസിംഗ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 11 കോടി രൂപ ചിലവ് വരുന്ന പദ്ധതി ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു