തിരുവനന്തപുരം : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ തിരുവനന്തപുരത്തും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ.എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് കേസ്. തനിക്കെതിരായ വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ ആവശ്യപ്പെട്ടെന്നാണ് പരാതി.
പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി തുക ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ പരാതിക്കാരനെ സമൂഹമധ്യത്തിൽ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രതി ചാനലിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.