തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വര്‍ക്കല വട്ടപ്ലാമൂടിനടുത്ത് ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിലക്കൂര്‍ സ്വദേശി റിയാസിന്റെ കാറാണ് കത്തിയത്.
കാറില്‍ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതോടെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.