മലപ്പുറം : വളാഞ്ചേരി മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലർച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.
വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരിൽ കലോത്സവ വേദികളിൽ എസ്എഫ്ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.