ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയം. എസ്പി സ്ഥാനാര്‍ഥി സുധാകര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തി. 33,782 വോട്ടുകള്‍ക്കാണ് സുധാകര്‍ സിങിന്റെ വിജയം. എസ്പി 97544 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 63762 വോട്ടുകളാണ്. ചൗഹാനായിരുന്നു നിലവിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ചൗഹാന് എസ്പിയില് നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.