ന്യൂഡൽഹി: എഡ്ടെക് വമ്പനായ ബൈജൂസിന്റെ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം. ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് സർക്കാർ തീരുമാനിക്കും.
എന്നാൽ കേന്ദ്രത്തിൽ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബൈജൂസ് അറിയിച്ചത്. ‘മന്ത്രാലയത്തിൽ നിന്ന് ബൈജൂസിന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പതിവ് പരിശോധനകളിൽ നേരത്തെ തന്നെ അവർ മന്ത്രാലയത്തിന് ഉചിതമായ വിശദീകരണങ്ങളും വ്യക്തതകളും നൽകിയിട്ടുണ്ട്- ലീഗൽ മാനേജിംഗ് പാർട്ണർ സുൽഫിഖർ മേമൻ പറഞ്ഞു. പരിശോധന നടക്കുകയാണെങ്കിൽ, പൂർണമായും സഹകരിക്കാനും ആവശ്യമായ എല്ലാ വിശദീകരണങ്ങളും വ്യക്തതകളും നൽകാനും ബൈജൂസ് തയാറാണെന്നും അദ്ദേഹം അറിയിച്ചു.