കോപ്പന്‍ഹേഗന്‍ : ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്ലന്‍ഡിന്റെ വിറ്റിഡ്സനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 21- 18, 13-21, 14-21
ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം സ്വന്തമാക്കി ലീഡ് നേടിയ പ്രണോയ് തുടര്‍ന്നുള്ള ഗെയിമില്‍ വിജയിച്ച് ഫൈനലില്‍ കയറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ വിറ്റിഡ്സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാമത്തെ ഗെയിം നേടിയ തായ്ലന്ഡ് താരം അവസാന ഗെയിമിലും വിജയിച്ച് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ലോക മൂന്നാം നമ്പര്‍ താരമാണ് വിറ്റിഡ്സന്.