കൊച്ചി : അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. രാവിലെ ഒമ്പതിന് സ്റ്റേഡിയത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12 വരെ ഇവിടെ പൊതുദര്‍ശനം നടത്തി. ശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം.
പ്രിയപ്പെട്ട സംവിധായകനെ ഒരു നോക്ക് കാണാന്‍ സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഉറ്റസുഹൃത്തായ ലാല്‍ രാവിലെ മുതല്‍ സിദ്ദിഖിന്റെ ഭൗതികശരീരത്തിന് തൊട്ടടുത്ത് തന്നെയുണ്ട്. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടപ്പോള്‍ ലാല്‍ സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, ജയറാം, തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.