തൃശൂര്‍ : ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണം കവര്‍ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവര്‍ച്ച നടന്നത്.
ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മുസ്തഫയും കുടുംബവും ഇന്നലെ പോയിരുന്നു. ഇന്നലെ രാത്രിയാകാം കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വീടിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. 40 പവന് നഷ്ടമായെന്നാണ് വീട്ടുടമ പറഞ്ഞതെന്ന് ചെറുതുരുത്തി പൊലീസ് പറയുന്നു.