ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ട്രാക്ക് നിർമാണത്തിന്റെ വിവരങ്ങൾ പങ്ക് വെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്ലെസ് ട്രാക്കാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത. 153കിലോമൂറ്റര്‍ ദൂരം വയഡക്റ്റുകള്‍ പൂര്‍ത്തീകരിച്ചു. 508 കിലോമീറ്ററിൽ 295.5 കിലോമീറ്റര്‍ തൂണുകള്‍ പൂര്‍ത്തിയായി’ – മന്ത്രി എക്സില്‍ കുറിച്ചു.
2026ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1.08 ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നത്. 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്ത്-മഹാരാഷ്ട സര്‍ക്കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും.
Railway Minister Shares Video Of Ballastless Track For Bullet Train: ”First Time In India”