കൊച്ചി: അങ്കമാലി കറുകുറ്റിയിൽ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.
ഒരു റസ്റ്ററന്റ് പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇതെന്നാണ് വിവരം. കെട്ടിടത്തിന്റെ മുൻവശത്താണ് തീപിടിച്ചത്. നിലവിൽ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. അങ്കമാലി ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകളാണ് നിലവിൽ സ്ഥലത്തുള്ളത്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് യൂണിറ്റുകളെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപം ട്രാൻസ്ഫോമർ ഉള്ളതിനാൽ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല