തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്ത് ഇല്ലെന്ന് ധനമന്ത്രി, സംവാദത്തിന് തയാറെന്നും ബാലഗോപാൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. നികുതി വരുമാനം ഇരട്ടിയാക്കി. മന്ത്രിമാരുടെ ചെലവ് ഉൾപ്പെടെ ചർച്ച ചെയ്യാം. ധനമന്ത്രി പറഞ്ഞു.
കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിത് അടുത്ത സാമ്പത്തിക വര്‍ഷത്തിനകം നികുതി വരുമാനം ഇരട്ടിയാകും. നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും. തനതു നികുതി വരുമാനം ഇനിയും ഉയർത്താൻ കഴിയുമെന്നുംധനമന്ത്രി പറഞ്ഞു.