ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. വിദ്യാഭ്യാസ നൈപുണ്യ മേഖലയില്‍ 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി വകയിരുത്തി. 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.