ന്യൂഡൽഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍, തത്വം, അച്ചടക്കം എന്നിവയ്ക്കെതിരെയുള്ള നടപടികള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ താങ്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്കി. എന്നിട്ടും പാര്‍ട്ടിക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്ന് ബിഎസ്പിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.