തിരുവനന്തപുരം : സംസ്ഥാനത്തെ 2023 ലെ ബിഎസ്സി നഴ്സിംങ് കോഴ്സിലേക്ക് ട്രാൻജൻഡർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ അപേക്ഷിച്ചവരുടെ ഇൻഡക്സ് മാർക്ക് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാർക്കുകളാണ് ഇൻഡക്സ് മാർക്കിന് പരിഗണിച്ചിരിക്കുന്നത്. അപേക്ഷാർഥികൾക്കു പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ എൽ ബി എസ് ഫെസിലിറ്റേഷൻ സെന്ററുകളിൽ പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.