കൊച്ചി: പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനത്തിൽ കേരളക്കര ഞെട്ടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയുഗം പുതിയ ചരിത്രം രചിക്കുന്നു. ഒരു മാസ് സിനിമ അല്ലാതിരുന്നിട്ടു കൂടി സിനിമയുടെ ആഗോള കളക്ഷൻ 42 കോടിയായി. കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 17 കോടി രൂപ. ഈ ആഴ്ചയോടെ കളക്ഷൻ 50 കോടി കടന്നേക്കും.
ബ്ലാക്ക് അൻഡ് വൈറ്റ് വിഭാഗത്തിലിറങ്ങിയ സിനിമക്ക് കേരളത്തിന് പുറമെ വിദേശത്തും വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇന്ത്യയിൽ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തരംഗമായിക്കഴിഞ്ഞു. കേരളത്തിൽ നൂറിലേറെ അധിക പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നത്.