കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ. തന്റെ പേരിൽ പുറത്തുവന്ന ‘കട്ടൻ ചായയും പരിപ്പ്വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പുസ്തക വിവാദത്തിന് പിന്നിൽ ഗൂഢാലോച നടന്നിട്ടുണ്ട് എന്ന് ഇ. പി ജയരാജൻ ആരോപിച്ചു. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ. പി ജയരാജൻ പറഞ്ഞു.