ന്യൂഡൽഹി : ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി. ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശം. സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപർ സെല്ലുകൾ സജീവമാക്കിയെന്നും സന്ദേശത്തിൽ പറയുന്നു. അതേസമയം, ഡൽഹി രാജ്യാന്തര വിമാന താവളത്തിൽ ഇന്ന് ഇതുവരെ റദ്ദാക്കിയത് 138 സർവീസുകളാണ്.