കോഴിക്കോട്: ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെയാണ് അക്രമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
അത്യാഹിത വിഭാഗത്തിനു മുന്നിൽ നിര്‍ത്തിയിട്ട ജീപ്പിന് നേരേ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സംഭവസമയത്ത് ജീപ്പില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. സമീപത്തുണ്ടായിരുന്നവര്‍ സമയോചിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു.നേരത്തേ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീപ്പിന് നേരേ ആക്രമണമുണ്ടായത്. ഒരു സംഘം മറ്റൊരു സംഘത്തേക്കുറിച്ച് പോലീസിന് വിവരം നല്‍കിയതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.