ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരുഖ് ഖാന്. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന് കുറിച്ചു.
ജി20ം ഉച്ചകോടിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രശംസിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളില്‍ ഇത് അഭിമാനം നിറച്ചു. സര്, അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത്, ഏകത്വത്തിലാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി- ഷാരുഖ് ഖാന് കുറിച്ചു.
ഡല്‍ഹിയില്‍ നടന്ന ഉച്ചകോടി ഇന്നാണ് അവസാനിച്ചത്. അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന് ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. യു എന്‍ രക്ഷാ കൗണ്‍സിലില്‍ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സൈബര്‍ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോഗിക്കുന്നത് തടയണം. നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗം മനുഷ്യകേന്ദ്രീകൃതമാകണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.