തിരുവനന്തപുരം : വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് നിന്ന് കണ്ടത്തി. കഴിഞ്ഞ മുപ്പതിനുണ്ടായ അപകടത്തിൽ കാണാതായ സ്റ്റെല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സ്റ്റെല്ലസ് അടക്കം അഞ്ചുപേർ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നുപേർ നീന്തി രക്ഷപെട്ടിരുന്നു. ഒരാളുടെ മൃതദേഹം പൂവാർ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നെങ്കിലും സ്റ്റെല്ലസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാമേശ്വരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസിന്റെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.