തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.
വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. 423.98 ആണ് അണക്കെട്ടിന്റെ പരമാവധി ജല സംഭരണശേഷി.ജലനിരപ്പ് 422ൽ എത്തിയാൽ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 423 മീറ്ററായാൽ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് അധിക ജലം ഷട്ടർ തുറന്ന് പുറത്തേക്ക് ഒഴുക്കി വിടും.
തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണെങ്കിലും ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. രണ്ടു ജില്ലകളിലെയും അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പിനേക്കാൾ താഴെയാണ് ഇപ്പോഴത്തെ വെള്ളത്തിന്റെ നില.മഴ ഇതേ രീതിയിൽ ഏതാനും ദിവസം കൂടി നീണ്ടുനിൽക്കുകയാണെങ്കിലോ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ ചെയ്തെങ്കിൽ മാത്രമേ ഡാമുകളിലെ ജലനിരപ്പ് പരമാവധിയാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.
തൃശൂർ, പാലക്കാട് ഡാമുകളിലെ ജലനിരപ്പ്
ഇന്നു രാവിലെ ആറു മണിക്കുള്ള കണക്ക്
പെരിങ്ങൽകുത്ത്
ഇപ്പോഴത്തെ നില 421 മീറ്റർ
പരമാവധി ജലനിരപ്പ് 424 മീറ്റർ.
പീച്ചി
ഇപ്പോഴത്തെ നില 66.87 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
ചിമ്മിനി
ഇപ്പോഴത്തെ നില 51.26 മീറ്റർ
പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
വാഴാനി
ഇപ്പോഴത്തെ നില 47.51 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
മലമ്പുഴ
ഇപ്പോഴത്തെ നില 103.75 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.
ഷോളയാർ
ഇപ്പോഴത്തെ നില 2623.50 അടി.
പരമാവധി ജലനിരപ്പ് 2663 അടി.