ലഖ്നൗ : ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. യുപിയിലെ കൗശമ്പിയിലെ ഭര്‍വാരി ടൗണിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജനവാസ മേഖലയില്‍ നിന്നും അകലെയാണ് പടക്കഫാക്ടറി സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.