ഭോപ്പാല്‍: മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. അപകടത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് 150 ഓളം പേർ ഫാക്ടറിയിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.
മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.രണ്ട് കീലോമീറ്റര്‍ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം കേട്ടു. സ്ഫോടനമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 70 ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തി.