ന്യൂഡൽഹി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി കോണ്ഗ്രസ് എംപി കാർത്തി ചിദംബരം. ശനിയാഴ്ചയാണ് കാർത്തി ഡൽഹിയിലെ ഇഡി ഓഫീസിലെത്തിയത്. 2011ൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസിലാണ് ഹാജരായത്.
പഞ്ചാബിൽ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും കൂട്ടാളി എസ്. ഭാസ്കരരാമനും ചേർന്ന് വേദാന്ത ഗ്രൂപ്പ് ഓഫ് കന്പനിയിൽ നിന്ന് 50 ലക്ഷം കൈപ്പറ്റിയതായി കേസിലും ഇഡി ചോദ്യംചെയ്യും. അതേസമയം രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും കാർത്തി ഹാജരായിരുന്നില്ല. ഇഡി അന്വേഷണത്തിനെ മത്സ്യബന്ധനവും കറക്കവുമെന്നാണ് കാർത്തി ചിദംബരം വിശേഷിപ്പിച്ചത്. നേരത്തെ, കേസിൽ രേഖകൾ സമർപ്പിച്ചതാണെന്നും കൂടുതൽ രേഖകൾ ശേഖരിക്കാൻ സമയം ആവശ്യപ്പെട്ടതായും കാർത്തി ചിദംബരം പറഞ്ഞു.