ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാൽ ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ച് എത്തരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം.പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ ഹാജർ എന്ന വാഗ്ദാനം ഒരു ഭാഗത്ത് നൽകുമ്പോഴാണ് മറുഭാഗത്ത് വസ്ത്രധാരണത്തിൽ വിലക്ക് സംഘാടകർ പ്രഖ്യാപിക്കുന്നത് .
ഇന്നാണ് മോദി സർവകലാശാല ക്യാമ്പസിൽ എത്തുന്നത്. ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വിദ്യാർഥികൾക്കുള്ള നിർദേശം. ആർക്കും അവധി അനുവദിക്കില്ല.ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ബിആർ അംബേദ്കർ കോളജ്, സാക്കിർ ഹുസൈൻ കോളജ് തുടങ്ങിയ കോളജുകളാണ് വസ്ത്രധാരണത്തിലടക്കം വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുള്ളത്.
ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അഞ്ച് ഹാജർ നൽകുമെന്ന് ഹിന്ദു കോളജ് ടീച്ചർ ഇൻ ചാർജ് മീനു ശ്രീവാസ്തവ അറിയിച്ചു.സന്ദര്‍ശന വേളയില്‍ മൂന്ന് പുതിയ കെട്ടിടങ്ങള്‍ക്ക് മോദി തറക്കല്ലിടും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും പങ്കെടുക്കും.
സ്റ്റാഫ് റൂമുകള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളിലൂടെ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും