ഹൈദരാബാദ് : ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ മുസ്ലിം പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ രാജ സിങ്. ഭക്തര്‍ അയ്യപ്പ ദീക്ഷയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാവര് പള്ളി സന്ദര്‍ശിക്കുന്നത് അവരെ അശുദ്ധരാക്കുമെന്നും രാജ സിങ് പറഞ്ഞു.
വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ സിങ്. മസ്ജിദ് സന്ദര്‍ശിക്കാന്‍ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നെന്ന് എംഎല്‍എ ആരോപിച്ചു. തെലങ്കാന,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരോട് ഭക്തര്‍ക്ക് താമസിക്കാന്‍ 10 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്തെഴുതാനും അദ്ദേഹം ആവശ്യപ്പെട്ടു.