ന്യൂഡൽഹി : ബിജെപിയിൽ ചേരുന്ന പത്മജ വേണുഗോപാലിന് ചാലക്കുടി സീറ്റ് നൽകാൻ ധാരണയായതായി സൂചന. നേരത്തെ 2004 ൽ ചാലക്കുടിയുടെ പഴയ രൂപമായ മുകുന്ദപുരം പാർലമെൻറ് സീറ്റിൽ മത്സരിച്ചാണ് പത്മജക്ക് വേണ്ടി സീറ്റ് ഏറ്റെടുക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. എൻഡിഎയിൽ ബിഡിജെഎസിന് നൽകിയ സീറ്റാണ് ഇത്.
ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപി ബെന്നി ബഹന്നാൻ തന്നെയാവും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം സിപിഎം സിഎം രവീന്ദ്രനാഥിനെ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. അതേസമയം പത്മജയുടെ ചുവടുമാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.