ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ 100 പേരുടെ പട്ടിക പുറത്തുവിടാന്‍ തയ്യാറെടുത്ത് ബിജെപി.
അടുത്തയാഴ്ച ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന. ആദ്യ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദ്യ ഉള്‍പ്പെടുമെന്നാണ് വിവരം.
വ്യാഴാഴ്ച ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
ലോക്സഭയിലെ 543 സീറ്റുകളില്‍ 370 എണ്ണം നേടണമെന്നതാണു ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ട് സുപ്രധാന സ്ഥാനാര്‍ഥികളെയാകും ആദ്യപട്ടികയില്‍ പ്രഖ്യാപിക്കുക. ഇതിനു പുറമെ എന്‍ഡിഎയുടെ സീറ്റുകള്‍ 400ല്‍ എത്തിക്കാനും ലക്ഷ്യമുണ്ട്.
ബിജെപിക്ക് 370-ഉം എന്‍ഡിഎയ്ക്ക് 400-ഉം സീറ്റുകള്‍ ലഭിക്കുമെന്ന് നേരത്തേ ഈ മാസം ആദ്യം ലോക്സഭയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി അന്ന് പരിഹസിച്ചിരുന്നു.