തൃശൂർ: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ നടക്കും. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10ന് സംസ്ഥാന ഭാരവാഹി യോഗവും ഉച്ച കഴിഞ്ഞ് ഐ.ടി സെൽ ഭാരവാഹികളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. പുതിയതായി പാർട്ടിയിലെത്തുകയും ഭാരവാഹികളാക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടൻ ദേവൻ, സംവിധായകൻ മേജർ രവി എന്നിവരും കോൺഗ്രസിൽ നിന്നും രാജി വച്ച് എത്തിയ ദേശീയ സെക്രട്ടറി സി. രഘുനാഥ് എന്നിവരും ദേശീയ സെക്രട്ടറി അനിൽ ആന്റണിയും സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കും.